പ്രളയത്തിനിടെ ടിക്‌ടോക് വീഡിയോ എടുക്കാൻ ശ്രമം, ആൺകുട്ടി പുഴയിൽ മുങ്ങിമരിച്ചു

Last Updated: വെള്ളി, 26 ജൂലൈ 2019 (19:41 IST)
പ്രളയത്തിൽ വെള്ളംപൊങ്ങിയ പുഴയിൽ ടിക്‌ടോക്ക് വീഡിയോ പകർത്തുന്നതിനിടെ ആൺകുട്ടി മുങ്ങി മരിച്ചു. ബീഹാറിലെ ദർഭംഗ ജില്ലയിലാണ് സംഭവം ഉണ്ടായത്. അദൽപൂർ ഗ്രാമവാസിയായ അഫ്‌സൽ എന്ന കുട്ടിയാണ് കിയോട്ടി ബ്ലോക്കിൽ വെള്ളപ്പൊക്കമുണ്ടായ പുഴയിൽ മുങ്ങി മരിച്ചത്.

കാസിം, സിതാർ എന്നീ സുഹൃത്തുക്കൾ വെള്ളത്തിൽ സംഘട്ടനം നടത്തുന്നത് ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. വീഡിയോ ചിത്രീകരണത്തിനിടെ അപകടത്തിൽപെട്ട കാസിമിനെ രക്ഷിക്കാനാണ് അഫ്സൽ പുഴയിലേക്ക് എടുത്ത് ചാടിയത്. എന്നാൽ കാസിം രക്ഷപ്പെടുകയും അഫ്സൽ നിലകിട്ടാതെ മുങ്ങിപ്പോവുകയുമായിരുന്നു.

ഇവരുടെ മൊബൈൽഫോണുകളിൽ ഇത് ചിത്രീകരിക്കപ്പെട്ടിരുന്നു. കുട്ടികളുടെ അലർച്ച കേട്ട് ഓടിയെത്തിയ ആളുകൾ പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കേന്ദ്ര ദുരന്ത നിവാരണ സേന എത്തി തിരച്ചിൽ നടത്തിയതോടെയാണ് മൃതദേഹം കണ്ടെത്താനായത്.


ഫോട്ടോ ക്രഡിറ്റ്: എഎൻഐഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :