ജീപ് സ്വന്തമാക്കാൻ ഇനി വിലയുടെ തടസമില്ല, കുറഞ്ഞ വിലയിൽ ചെറു എസ് യു വി ഉടൻ ഇന്ത്യൻ വിപണിയിൽ

Sumeesh| Last Modified തിങ്കള്‍, 4 ജൂണ്‍ 2018 (13:27 IST)
ഇന്ത്യയിൽ വിപണി സാധ്യതയെ പൂർണ്ണാർത്ഥത്തിൽ പ്രയോജനപ്പെടുത്താനൊരുങ്ങി ജീപ്. കോപാസിനു പിന്നാലെ സബ് ഫോർ മീറ്റർ വിഭാഗത്തിലെ ചെറു എസ് യു വിയെക്കൂടി ഇന്ത്യൻ
വിപണിയിൽ എത്തിക്കാനൊരുങ്ങുകയാണ് ജീപ്

പുത്തൻ തലമുറ ഫിയറ്റ് പാണ്ട, ഫിയറ്റ് 500 എന്നീ മോഡലുകളുമായി ജീപ് മിനി എസ് യുവി അടിത്തറ പങ്കിടും 4 വീൽ ഡ്രൈവ് ശേഷി പ്രകടമാകുന്ന ഡിസൈനാകും വാഹനത്തിൽ പിന്തുടരുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ റനഗേഡിനെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.


ചെറു എസ് യുവി കൂടി ഇന്ത്യൻ വിപണിയിലെത്തുന്നതിലൂടെ എക്കണോമി വാഹനങ്ങളിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷമിടുന്നത്. റെനഗേഡിന് പുറമെ നാല് ഇലക്ല്ട്രിക് മോഡലുകളെ കൂടി ജീപ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :