വരുന്നൂ... നിരത്തുകള്‍ കീഴടക്കാന്‍ ഇസൂസുവിന്റെ കരുത്തന്‍ എസ് യു വി ‘എംയു-എക്സ്’

ഇസൂസുവിന്റെ കരുത്തന്‍ എംയു-എക്‌സ് എസ്.യു.വി ഇന്ത്യന്‍ വിപണിയിലെത്തുന്നു

Isuzu MU-X, Isuzu, ഇസൂസു, എസ് യു വി, ഇസൂസു എംയു-എക്സ്, എംയു-എക്സ്
സജിത്ത്| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (09:07 IST)
ഇസൂസുവിന്റെ കരുത്തന്‍ എസ് യു വി ‘ഇസൂസു എംയു-എക്സ്’ ഇന്ത്യയിലേക്കെത്തുന്നു. അടുത്ത മാസം 11നായിരിക്കും ഈ വാഹനം ഔദ്യോഗികമായി ഇന്ത്യയില്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. 4X4 മാനുവല്‍ ട്രാന്‍സ്മിഷന്‍, 4X4 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നീ രണ്ടു വകഭേദങ്ങളിലാണ് ഇസൂസുവിന്റെ ഈ എസ്.യു.വി നിരത്തിലെത്തുക. 23ലക്ഷം മുതല്‍ 27 ലക്ഷം വരെയായിരിക്കും ഈ കരുത്തന്‍ എസ്‌യു‌വിയുടെ വിപണി വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

3.0 ലിറ്റര്‍ എഞ്ചിനായിരിക്കും വാഹനത്തിന് കരിത്തേകുകയെന്നാണ് സൂചന. അതോടൊപ്പം 150 ബിഎച്ച്പി കരുത്ത് ഉല്പാദിപ്പിക്കുന്ന 1.9 ലിറ്റര്‍ എഞ്ചിനും കമ്പനിയുടെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ച് സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, പ്രെജക്റ്റര്‍ ഹെഡ്‌ലാംമ്പ്, ഫോഗ് ലാംമ്പ്, ബംമ്പര്‍, ഗ്രില്‍, 18 ഇഞ്ച് അലോയി വീല്‍ എന്നീ ഫീച്ചറുകള്‍ ഈ എസ് യു വിയ്ക്ക് ഒരു സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നുണ്ട്.

വുഡണ്‍ ട്രിമ്മില്‍ പുതുക്കിപ്പണിത ഡാഷ്‌ബോര്‍ഡാണ് ഇന്റീരിയറിലെ പ്രധാനമാറ്റം. ബ്ലൂടൂത്ത് സൗകര്യത്തോടുകൂടിയ 8.0 ഇഞ്ച് ടച്ച സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10 ഇഞ്ച് ഡിവിഡി മോണിറ്റര്‍, നാവിഗേഷന്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ആറ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഇലക്ട്രിക് അഡ്ജസ്റ്റബില്‍ ഡ്രൈവര്‍ സീറ്റ് എന്നിവയും വാഹനത്തിന്റെ അകത്തളത്തെ മനോഹരമാക്കുന്നു.

2012ല്‍ അവതരിപ്പിച്ച ഡിമാക്‌സ്, വിക്രോസ് പിക്കപ്പ് ട്രക്കില്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ വിജയം നേടാന്‍ ഇസൂസുവിന് സാധിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് മുഖം മിനുക്കി ആഗോള വിപണിയില്‍ അവതരിപ്പിച്ച എംയു-എക്‌സ് വീണ്ടും ചെറിയ മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ തീരത്തണയുക. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നിവയ്ക്ക് ശക്തനായ എതിരാളിയാകും ഇസൂസുവിന്റെ ആദ്യ പ്രീമിയം എസ്.യു.വി എംയു-എക്‌സ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :