സുസുക്കി ജിക്സറിനെ തറപറ്റിക്കാന്‍ ബിഎസ് 4 എഞ്ചിനുമായി ബജാജ് വിക്രാന്ത് 15

ബിഎസ് 4 എഞ്ചിനിലും വിജയം തുടരാന്‍ ബജാജ് വിക്രാന്ത്

bajaj vikrant 15 bs4 engine, bajaj vikrant 15, vikrant 15, bajaj, bs4 engine, ബജാജ് വിക്രാന്ത് 15, ബജാജ്, വിക്രാന്ത് 15
സജിത്ത്| Last Modified ചൊവ്വ, 4 ഏപ്രില്‍ 2017 (09:56 IST)
മലിനീകരണ മാനദണ്ഡത്തില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കാന്‍ ബിഎസ് 4 എഞ്ചിനുമായി ബജാജ് വിക്രാന്ത് 15. ഓഷ്യന്‍ ബ്ലൂ നിറത്തില്‍ ഏറ്റവും പുതിയ പതിപ്പും ഇതിന് പിന്നോടിയായി കരുത്ത് കുറച്ച വിക്രാന്ത് 12 എന്ന മറ്റൊരു പതിപ്പും കമ്പനി പരീക്ഷിച്ചു വിജയിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഏറ്റവും പുതിയ എന്ന ബൈക്കുമായി കമ്പനി എത്തുന്നത്. 63001 രൂപയാണ് നിലവില്‍ 2017ലെ വിക്രാന്ത് 15-യുടെ ഡല്‍ഹി എക്സ്ഷോറൂം വില.

സുരക്ഷ വര്‍ധിക്കുന്നതിനായി ഓട്ടോമാറ്റിക് ഹെഡ്ലൈറ്റ് ഓണ്‍ സംവിധാനവും പുതിയ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ സ്പീഡോ മീറ്റര്‍ ക്ലസ്റ്ററും വാഹനത്തിന് പുതുമ നല്‍കും. സിംഗിള്‍ സീറ്റാക്കി ഓടിക്കാനുതകുന്ന തരത്തിലുള്ള റിമൂവബിള്‍ സീറ്റ് കൗളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യുവാക്കളെ വിക്രാന്തിലേക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

എഞ്ചിന്‍ നിലവാരം വര്‍ധിച്ചിട്ടുണ്ടെങ്കിലും150 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഈ ബൈക്കിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 7500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്‌പി കരുത്തും 5500 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കുമാണ് സൃഷ്ടിക്കുക. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ് ഇതിലുള്ളത്. സിറ്റിയില്‍ 50 കിലോമീറ്ററുവം ഹൈവേയില്‍ 55 മുതല്‍ 60 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുമാണ് കമ്പനിയുടെ വാഗ്ദാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :