ഫോണിൽ സിനിമ കാട്ടിത്തരാം എന്ന് പറഞ്ഞ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കൂടെ കൂട്ടും; പിന്നീട് അശ്ലീല വീഡിയോ കാണിച്ച് ലൈംഗികമായി ചൂഷണം, ഒടുവിൽ 49കാരൻ കുടുങ്ങിയത് ഇങ്ങനെ

Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (13:02 IST)
മുംബൈ: മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടി 13കാരിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ച 49കാരനെ പൊലീസ് പിടികൂടി. മുംബൈയിലെ നലസൊപരയിലണ് സംഭവം ഉണ്ടായത്. അയൽക്കാരിഒയായ പെൺകുട്ടിയെയാണ് പോൺ വീഡിയോകൾ കാട്ടി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.

തന്റെ മൊബൈൽ ഫോണിൽ ഗെയികൾ കളിക്കാൻ അനുവദിച്ചും മധുര പലഹാരങ്ങൾ നൽകി വശീകരിച്ചുമെല്ലാം പ്രദേശത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രതി സൌഹൃദം സ്ഥാപിച്ചിരുന്നു എന്ന് പൊലീസ് ;പരയുന്നു. ആദ്യം ഹിന്ദി സിനിമകളും പാട്ടുകളുമെല്ലാം പെൺകുട്ടുകളെ കൂടെയിരുത്തി ഫോണിൽ പ്ലേ ചെയ്യും. ക്രമേണ പോൺ വീഡിയോകൾ കാട്ടി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി.

ദിവസങ്ങൾക്ക് മുൻപ് 13കാരിയെ തന്റെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ 49കാരന്റെ കയ്യിൽനിന്നും രക്ഷപ്പെട്ട് പെൺകുട്ടി വീട്ടിലേക്ക് ഓടുകയായിരുന്നു. തൊട്ടടുത്ത ദിവസം പ്രതിയെ പുറത്തുവച്ചുകണ്ട പെൺകുട്ടി ഭയന്ന് ഓടുന്നത് കണ്ട് അമ്മ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ഉടൻ തന്നെ പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയാരിയുന്നു. പ്രതിക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :