അഭിറാം മനോഹർ|
Last Modified ബുധന്‍, 23 ജൂണ്‍ 2021 (15:54 IST)
വാക്‌സിൻ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് പത്തുശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇൻഡിഗോ. ഇന്ന് മുതലായിരിക്കും ഓഫർ നിലവിൽ വരികയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
18 വയസിന് മുകളിൽ പ്രായമായവർക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടായിരിക്കണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. ഡിസ്‌കൗണ്ട് ലഭിച്ച
യാത്രക്കാർ കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇല്ലെങ്കിൽ വാക്‌സിനേഷൻ സ്റ്റാറ്റസ് മൊബൈലിൽ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ കൗണ്ടര്‍/ ബോര്‍ഡിങ് ഗേറ്റില്‍ കാണിച്ചാല്‍ മതിയാകും.