ട്രെയിൻ യാത്രാനിരക്ക് വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (15:34 IST)
വർധിപ്പിക്കുന്നത് സർക്കാറിന്റെ സജീവപരിഗണനയില്ലെന്ന് റിപ്പോർട്ട്. സർക്കാർ അനുമതി ലഭിക്കുകയാണെങ്കിൽ ഈ സാമ്പത്തിക വർഷം തന്നെ നിരക്ക് വർധന നിലവിൽ വന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരക്ക് വർധനവ് സംബന്ധിച്ച് ചില കാര്യങ്ങൾ ആലോചനയിലുണ്ടെന്ന് വ്യാഴാഴ്ച റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അതേസമയം നിരക്ക് വർധിപ്പിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് റെയിൽവേ ബോർഡ് വക്താവ് ആർ ഡി ബാജ്പേയി മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്കുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചനകളുണ്ട് എന്നാൽ അതിനർത്ഥം നിരക്കുകൾ വർധിപ്പിക്കുക തന്നെ ചെയ്യും എന്നല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അഞ്ചു വർഷം മുൻപാണ് റെയിൽവേ അവസാനമായി നിരക്കുകൾ വർധിപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :