ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 12 മെയ് 2017 (10:23 IST)
ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയിൽ നിന്ന് കോടികള്‍ സ്വന്തമാക്കി ഗൂഗിള്‍. രാജ്യത്തെ ഓൺലൈൻ ഗെയിമർമാരുടെ എണ്ണം അതിവേഗത്തില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്.
നിലവില്‍ ഇന്ത്യയില്‍ 12 കോടി ഓൺലൈൻ ഗെയിമർമാരാണുള്ളത്. 2021 ആകുമ്പോഴേക്കും ഇത് 31 കോടിയായി ഉയരും. ഇതോടെ ഈ മേഖലയിലെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്ന് ഗൂഗളിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ സാഹചര്യം തുടര്‍ന്നാല്‍ 2021 ആകുമ്പോഴേക്കും 100 കോടി ഡോളറിന്റെ വളർച്ച ഓൺലൈൻ ഗെയമിംഗ് മേഖലയ്ക്കു മാത്രമുണ്ടാകും. ഇപ്പോൾ 36 കോടി രൂപയുടെ വരുമാനമാണ് ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയിൽനിന്ന് ഗൂഗിള്‍
നേടുന്നതെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.