ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി ഇറാന്‍ വര്‍ദ്ധിപ്പിക്കും

ടെഹ്‌റാന്‍| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (10:17 IST)
ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇറാന്‍ വര്‍ദ്ധിപ്പിക്കും. പ്രതിദിനം രണ്ടുലക്ഷം ബാരല്‍ അസംസ്കൃത എണ്ണ കൂടിയായിരിക്കും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുക. നിലവില്‍ ബാരലിന് 30 ഡോളറിന് അടുത്തെത്തിയ എണ്ണവില ഇറാനില്‍ നിന്നുള്ള എണ്ണ കൂടി എത്തുന്നതോടെ വീണ്ടും ഇടിയും.

മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ എണ്ണ ഉപഭോഗം കുത്തനെ കൂടുന്നതും കാറുകളുടെ വില്പനയില്‍ ചൈനയേക്കാളും മുമ്പിലാണ് ഇന്ത്യ. പ്രതിവര്‍ഷം 10 ശതമാനത്തോളം വര്‍ദ്ധനയാണ് ഈ മേഖലയില്‍ ഉണ്ടാകുന്നത്. കൂടാതെ, ഇറക്കുമതി ചെയ്യാനുള്ള എളുപ്പവും ഇന്ത്യയിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ 2.6 ലക്ഷം ബാരല്‍ എണ്ണയാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇത്, ദിവസം അഞ്ചുലക്ഷം ബാരല്‍ ആക്കുകയാണ് ലക്‌ഷ്യം. ലോകത്ത് എണ്ണ ഉല്പാദിപ്പിക്കുന്നതില്‍ നാലാം സ്ഥാനത്തുള്ള രാജ്യമാണ് ഇറാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :