ബ്രിസ്‌ബെയിന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി; പരമ്പരയില്‍ 2 - 0ന് ഓസ്ട്രേലിയ മുമ്പില്‍

ബ്രിസ്‌ബെയിന്‍| JOYS JOY| Last Modified വെള്ളി, 15 ജനുവരി 2016 (16:45 IST)
ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം. തുടര്‍ച്ചയായി രണ്ടാം ഏകദിനത്തിലും രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറി, പക്ഷേ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നില്ല. ഏഴു വിക്കറ്റിന് ബ്രിസ്‌ബെയിനില്‍ വിജയിച്ചു.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ 308 റണ്‍സ് ആയിരുന്നു ഇന്ത്യയുടെ സമ്പാദ്യം. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി (124) ഇന്ത്യയ്ക്ക് കരുത്ത് നല്കി.

പക്ഷേ,
309 റണ്‍സ് വിജയലക്‌ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ ഒരു ഓവര്‍ ബാക്കി നില്‍ക്കേ ഓസ്ട്രേലിയ ലക്‌ഷ്യം കണ്ടു. 58 ബോളില്‍ നിന്ന് 76 റണ്‍സ് എടുത്ത ജോര്‍ജ് ബെയ്‌ലി ആണ് ഓസ്ട്രേലിയയുടെ ടോപ്‌ സ്കോറര്‍.

127 പന്തുകളില്‍ നിന്ന് 124 റണ്‍സ് എടുത്ത ഇന്ത്യയുടെ രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ മാച്ച്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :