ന്യൂഡൽഹി|
jibin|
Last Modified വെള്ളി, 23 ഫെബ്രുവരി 2018 (10:51 IST)
4ജി വേഗത്തിന്റെ കാര്യത്തിൽ ഇന്ത്യ പാകിസ്ഥാനും പിന്നിലെന്ന് റിപ്പോര്‍ട്ട്. മൊബൈൽ അനലറ്റിക്സ് കമ്പനിയായ ഓപ്പണ്‍ സിഗ്നൽ വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ
ഏറെ പിന്നിലാണെന്ന് വ്യക്തമായത്.
4ജി വേഗത്തിന്റെ കാര്യത്തിൽ 88 രാജ്യങ്ങളുടെ പിന്നിലായിട്ടാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാനിൽ 4ജി വേഗം 14എംബിപിഎസ് ആണ്. 9 എംബിപിഎസ് 4ജി വേഗവുമായി അൽജീരിയയാണ് ഇന്ത്യക്കു തൊട്ടുമുകളിൽ.
അതേസമയം, ടെലികോം സേവന ദാതാക്കള്‍ 2017ല്‍ 4ജി നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിച്ചു. വരും കാലങ്ങളിലും ഇത് തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വീഡിയോ കാണുന്നതിനാണ് കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നതെന്നും കണക്കുകള്‍ പറയുന്നു.