വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (13:14 IST)
ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്ററാണ് മഹേന്ദ്ര സിങ് ധോണി, ടീം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ സമ്മാനിച്ച ക്യാപ്റ്റൻ. എന്നാൽ ആ പരിഗണന ഒന്നും ഇപ്പോൽ ധോണിയ്ക്ക് ലഭിയ്ക്കുന്നില്ല എന്ന് പറയേണ്ടിവരും. ധോണിയുടെ വിരമിയ്ക്കൽ മാത്രമേ ഇപ്പോൾ ചർച്ചയാകുന്നുള്ളു. ദിവസങ്ങൾക്ക് മുൻപ് ധോണി റിട്ടയർസ് എന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. എന്നൽ ഇതിനെതിരെ ഒന്നും ധോണി പ്രതികരിച്ചില്ല.
ധോണി വിരമിച്ചു എന്ന ക്യംപെയിനെത്തിരെ സാക്ഷി ധോണിയാണ് രംഗത്തുവന്നത്. 'അത് വെറും അഭ്യൂഹങ്ങൾ മാത്രമാണ്, ലോക്ഡൗണിൽ ആളുകളുടെ മനോനില തെറ്റി' എന്നായിരുന്നു ട്വിറ്ററിലൂടെ സാക്ഷിയുടെ പ്രതികരണം എന്നാൽ. ഈ ട്വീറ്റ് പിന്നീട് സാക്ഷി ഡിലീറ്റ് ചെയ്തു. പിന്നീട് ധോണി നെവർ ടയേർസ് എന്ന ഹാഷ്ട്രവുമായി ധോണി ആരാധകർ രംഗത്തുവരുകയും ചെയ്തു. ഇപ്പോഴിതാ ഇക്കാര്യത്തെ കുറിച്ച് തുറന്നുസംസാരിയ്ക്കുകയണ് സാക്ഷി.
'ഈ അഭ്യൂഹങ്ങളെല്ലാം എവിടെ നിന്നും വരുന്നെന്നും ഇവയ്ക്കു പിന്നില്‍ ആരാണെന്നും അറിയില്ല. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ധോണി ഒട്ടുംതന്നെ സജീവമായിരുന്നില്ല. ആരാണ് ധോണിയുടെ ഭാവിയെക്കുറിച്ച് ഈ തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നു മനസിലാകന്നില്ല' ചെന്നൈ സൂപ്പപ്പർ കിങ്സ് അവതാരക രൂപ രമണിയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിൽ സാക്ഷി പറഞ്ഞു