അടിമുടി മാറ്റങ്ങളുമായി പുതിയ ഹോണ്ട സിറ്റി, ഉടൻ ഇന്ത്യൻ വിപണിയിലേക്ക് !

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 25 നവം‌ബര്‍ 2019 (19:22 IST)
ഇന്ത്യയിൽ വലിയ വിജയമായി മാറിയ സിറ്റിയുടെ പുതിയ പതിപ്പിനെ പുറത്തിറക്കി ഹോണ്ട. തായ്‌ലൻഡിൽ അവതരിപ്പിച്ച വാഹനം 2020ഓടെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും, നിരവധി മാറ്റങ്ങളോടെയാണ് പുതിയ സിറ്റിയെ ഹോണ്ട വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചയിൽ തന്നെ ഇത് പ്രകടമാണ്.

പുതിയ സിറ്റിക്ക് ഹോണ്ടയുടെ സിവികിനോടും അക്കോഡിനോടും സമാനത തോന്നിയേക്കാം. ബംബറിന്റെയും ഗ്രില്ലിന്റെയും വലിപ്പം കൂട്ടിയിട്ടുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും, ഡേടൈം റണ്ണിംഗ് ലാമ്പുകളും, ഫോഗ്‌ലാമ്പുകലും ഡയമണ്ട് കട്ട് അലോയ് വീലുകളും പ്രധാന മാറ്റങ്ങളാണ്. പിന്നിലെ ടെയിൽ ലാമ്പുകളിലും ബോഡി ലൈനുകളിൽ വരെ മാറ്റങ്ങൾ കാണാം.

അടുത്തിടെ പുറത്തിറങ്ങിയ ഹോണ്ടയുടെ ജാസിനോട് സാമ്യം തോന്നുന്നതാണ് പുതിയ സിറ്റിയിലെ ഇന്റീരിയർ. 117 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കും ഉത്പാതിപ്പിക്കുന്ന 1.5 ലിറ്റര്‍ i-VTEC പെട്രോള്‍, 100 ബിഎച്ച്പി കരുത്തും, 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 i-DTEC ഡീസൽ, 1.0 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഹൈബ്രിഡ് എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :