അഭിറാം മനോഹർ|
Last Modified ഞായര്‍, 25 ഏപ്രില്‍ 2021 (15:40 IST)
ജപ്പാനീസ് ഇരുചക്ര വാഹനനിർമാതാക്കളായ സുസുക്കിയുടെ ഹയാബുസയുടെ പുത്തൻ മോഡൽ ഈ മാസം 26-ന് ഇന്ത്യൻ വിപണിയില്‍ എത്തും. സൂപ്പർ ബൈക്കായ ഹയബുസയുടെ അടിമുടി പരിഷ്‌കരിച്ച മോഡലാണ് പുറത്തിറങ്ങുന്നത്.
പുത്തൻ ഹയാബൂസയ്ക്കും 1,340 സിസി, ലിക്വിഡ്-കൂൾഡ്, ഡിഎഎച്ച്‌സി, 16-വാൽവ്, ഇൻ-ലൈൻ 4 സിലിണ്ടർ എൻജിൻ തന്നെയാണ് ഉണ്ടാവുക. 9,700 ആർപിഎമ്മിൽ 187 ബിഎച്ച്പി കരുത്തും 7,000 ആർപിഎമ്മിൽ 150 എൻഎം ടോർക്കുമാണ് പുത്തൻ എൻജിൻ നൽകുന്നത്. ഉയർന്ന വേഗത 299 കിലോമീറ്റർ തന്നെയാണ്. 264 കിലോയാണ് വണ്ടിയുടെ ഭാരം.
2021 സുസുക്കി ഹയാബൂസയുടെ മുഖ്യ ആകർഷണം ഇലക്ട്രോണിക് സ്യൂട്ടാണ്.ഷാർപ്പ് ആയ ബോഡി പാനലുകൾ, കൂടുതൽ ഇലക്ട്രോണിക്സ് പാക്കേജുകൾ, മികച്ച ബൈക്ക് ഘടകങ്ങൾ എന്നിവ സഹിതം മികച്ച ലുക്കിലാവും വണ്ടി ഇറങ്ങുക.