ന്യൂഡല്‍ഹി|
Last Updated:
ചൊവ്വ, 7 ജൂലൈ 2015 (11:07 IST)
ഗ്രീസ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. ഹിതപരിശോധന ഗ്രീസ് സര്‍ക്കാരിന് അനുകൂലമായ സാഹചര്യത്തില്‍ ആഗോളതലത്തിലുണ്‌ടാകുന്ന മാന്ദ്യം തരണം ചെയ്യാന്‍ ഇന്ത്യ സജ്ജമാണ്.
എന്നാല്‍ രൂപയുടെ വിനിമയ നിരക്കിനെ ബാധിക്കാന്‍ സാധ്യതയുണെ്‌ടന്നു പ്രധാന ധന ഉപദേഷ്‌ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇതുവരെ രൂപയെ കാര്യമായി ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണെ്‌ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു