ഇന്ത്യയിൽ 75,000 കോടിയുടെ നിക്ഷേപപദ്ധതിയുമായി ഗൂഗിൾ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 13 ജൂലൈ 2020 (20:18 IST)
ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക രംഗത്തെ ശക്തിപെടുത്താൻ 10 ബില്യൺ ഡോളർ(75,000 കോടി രൂപ) നിക്ഷേപം പ്രഖ്യാപിച്ച് സിഇഒ സുന്ദർ പിച്ചൈ.പ്രധാനമന്ത്രി നരേന്ദ്ര മാദിയുടെ ഡിജിറ്റല്‍ ഇന്ത്യ ആശയങ്ങളെ ഗൂഗിള്‍ പിന്തുണയ്ക്കുമെന്നും ഗൂഗിള്‍ ഫോര്‍ ഇന്ത്യ വ്യക്തമാക്കി.

അഞ്ചുമുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 75000 കോടി രൂപ ചിലവഴിക്കാനാണ് ഗൂഗിൾ ഒരുങ്ങുന്നത്.നിക്ഷേപം, പങ്കാളിത്തം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലാവും ഈ തുക ചെലവഴിക്കുക.പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക,ഇന്ത്യക്കാർക്ക് ആവശ്യമായ ഡിജിറ്റൽ ഉത്‌പന്നങ്ങൾ,ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികമേഖലകളിലെ ഡിജിറ്റല്‍ നിക്ഷേപം തുടങ്ങിയവയിലാവും ഗൂഗിള്‍ നിക്ഷേപം ശ്രദ്ധകേന്ദ്രീകരിക്കുക സുന്ദർ പിചൈ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :