വീണ്ടും വിദേശനിക്ഷേപം ബൈജൂസിന്റെ വരുമാനം 1050 കോടി ഡോളർ

അഭിറാം മനോഹർ| Last Modified ഞായര്‍, 28 ജൂണ്‍ 2020 (15:11 IST)
യുഎസ് ടെക്‌നോളജി നിക്ഷേപ സ്ഥാപനമായ ബോണ്ടിൽ നിന്നും ബൈജൂസ് ആപ്പില്‍ 10 കോടി ഡോളറിന്റെ നിക്ഷേപം.ടൈഗര്‍ ഗ്ലോബല്‍ കഴിഞ്ഞ ജനുവരിയില്‍ 200 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പുറമെയാണിത്. ഇതോടെ ബൈജൂസിന്റെ മൂല്യം 1050 കോടി ഡോളറായി ഉയർന്നു.

ഇതാദ്യമായാണ് ബോണ്ട് ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തുന്നത്.യുഎസ് വെഞ്ചവര്‍ ക്യാപറ്റിലിസ്റ്റും വാള്‍സ്ട്രീറ്റ് സെക്യൂരിറ്റീസ് അനസില്റ്റുമായ മേരി മീക്കറാണ് ബോണ്ടിന്റെ സ്ഥാപകരിലൊരാള്‍.നിലവിൽ 5.7
കോടി രജിസ്റ്റേഡ് ഉപയോക്താക്കളും 35 ലക്ഷം പെയ്ഡ് വരിക്കാരുമാണ് ബൈജൂസിനുള്ളത്. 2019-20 സാമ്പത്തികവര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 1,430 കോടി രൂപയില്‍നിന്ന് 2,800 കോടിയായിവര്‍ധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :