സ്വർണവില കുതിച്ചുയർന്നു; ചരിത്രത്തിലാദ്യമായി പവന് 26,000 രൂപയ്ക്ക് മുകളിൽ

Last Modified ശനി, 20 ജൂലൈ 2019 (08:51 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിനവും പവന് വില കൂടി. പവന് 200 രൂപ കൂടി 26,120 രൂപയായാണ് സ്വര്‍ണ വില വര്‍ദ്ധിച്ചത്. ഗ്രാമിന് 3265 രൂപയാണ് ഇന്നത്തെ നിരക്ക്. ഇതാദ്യമായാണ് ആഭ്യന്തര വിപണിയിൽ പവന്റെ വില 26,000 രൂപയ്ക്ക് മുകളിലെത്തുന്നത്.

ഇന്നലെ രേഖപ്പെടുത്തിയ 25,920 രൂപയായിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ആഗോളവിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 1443 ഡോളറാണ് ഇന്നത്തെ നിരക്ക്. 20 ഡോളറാണ് ഒറ്റദിവസം കൊണ്ട് ഉയർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :