ഉപയോഗിച്ചത് സെവാഗിന്റെ പേര്, തട്ടിയെടുത്തത് 4.5 കോടി; പരാതിയുമായി വീരുവിന്റെ ഭാര്യ പൊലീസില്‍

 aarti sehwag , cheating , business partners , police , വിരേന്ദര്‍ സെവാഗ് , പൊലീസ് , തട്ടിയെടുത്തു , പണം
കൊല്‍ക്കത്ത| Last Modified ശനി, 13 ജൂലൈ 2019 (16:07 IST)
ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി. തന്റെ വ്യാജ ഒപ്പുപയോഗിച്ച് 4.5 കോടിയോളം രൂപയുടെ ലോണ്‍ തട്ടിയെടുത്തുവെന്നാണ് പൊലീസില്‍ ലഭിച്ച പരാതി. വെള്ളിയാഴ്ചയാണ് ഇവര്‍ പരാതി നല്‍കിയത്.

തന്റെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍ നിന്നും തന്റെ ബിസിനസ് പങ്കാളികള്‍ നാലര കോടി രൂപ വായ്പ എടുത്തു. തന്റെ അനുവാദമോ സമ്മതമോ ഇല്ലാതെയാണ് ലോണ്‍ എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്.

തന്റെ ഭര്‍ത്താവിന്റെ പേര് ഉപയോഗിച്ച് പണം കടം നല്‍കിയാളെ സ്വാധീനിച്ചാണ് ബിസിനസ് പങ്കാളികള്‍ ലോണ്‍ നേടിയത്. ഇതിനായി കാലാവധി കഴിഞ്ഞ ചെക്കും ഇവര്‍ നല്‍കി. കമ്പനിക്ക് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നതോടെ പണം നല്‍കിയ ആള്‍ കോടതിയെ സമീപിച്ചു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും ആരതി പറഞ്ഞു.

ത്രികക്ഷി കരാറില്‍ തന്റെ വ്യാജ ഒപ്പിട്ടാണ് വായ്പ സ്വീകരിച്ചതെന്നും പരാതിയില്‍ ആരതി ചൂണ്ടിക്കാട്ടി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :