സർവ്വകാല റെക്കോർഡിൽ സ്വർണം, തീ വില!

അനു മുരളി| Last Modified ചൊവ്വ, 7 ഏപ്രില്‍ 2020 (14:52 IST)
സംസ്ഥാനത്ത് വീണ്ടും റെക്കോർഡ് ഇട്ട് സ്വർണം. സർവ്വകാല റെക്കോർഡിലേക്ക് മാറിയിരിക്കുകയാണ് സ്വർണവില. പവന് 32,800 രൂപയാണ് വില. ഗ്രാമിന് 4,100 രൂപയും. രാവിലെ 32,000 രൂപയ്ക്കാണ് വ്യാപാരം ആരംഭിച്ചത്. പക്ഷേ ഒറ്റയടിക്ക് 800 രൂപ കുതിച്ച് 32,800ലേക്ക് എത്തുകയായിരുന്നു.

കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തെ ആശ്രയിച്ച നിക്ഷേപകർ കൂടിയതാണ് പൊടുന്നനെയുള്ള വില വർധനയ്ക്ക് കാരണമായത്. മാർച്ച് അവസാനമായപ്പോഴേക്കും സ്വർണവിലയിൽ നല്ല വിലക്കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ, ഏപ്രിൽ നാലാം തിയതി ഉച്ചകഴിഞ്ഞാണ് സ്വർണ വില പവന് 32,000 രൂപയിൽ തന്നെ എത്തിയത്.

മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്ക് പവന് 32,000 രൂപയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :