ന്യൂഡൽഹി|
jibin|
Last Modified ചൊവ്വ, 2 ഡിസംബര്‍ 2014 (11:02 IST)
സ്വർണവ്യാപാരികൾക്കും ആഭരണ നിർമാതാക്കൾക്കും സന്തോഷം പകര്‍ന്ന് വിദേശത്ത് നിന്ന് സ്വർണം വാങ്ങുന്നതിന് റിസർവ് ബാങ്ക് ഇളവുകൾ പ്രഖ്യാപിച്ചു. ആഗോള തലത്തില്‍
ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണ വില കുറയാന്‍ ഇനിയും സാഹചര്യം ഒരുങ്ങുന്നത്. ഇതേ തുടർന്ന് സ്വർണത്തിന് നാലര വർഷത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
വിദേശത്ത് നിന്ന് വ്യാപാരികൾ കൊണ്ടുവരുന്ന സ്വർണത്തിന്റെ 20 ശതമാനം കയറ്റുമതി ചെയ്തിരിക്കണമെന്ന വ്യവസ്ഥയാണ്
കഴിഞ്ഞ ദിവസം ഒഴിവാക്കിയത്. മൂല്യത്തിന്റെ കാര്യത്തിൽ പെട്രോളിയം ഉല്പന്നങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തുന്നത് സ്വര്‍ണമാണ്.
സ്വർണത്തിന് കഴിഞ്ഞ
വർഷം കേന്ദ്രസർക്കാർ പത്ത് ശതമാനം ഇറക്കുമതി നികുതിയും ചുമത്തിയിരുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ ഈ കാര്യത്തില്‍ മാറ്റം സംഭവിക്കുകയായിരുന്നു. ഇതോടെ അഞ്ചുവർഷത്തിനിടെ എണ്ണയുടെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും കുറയാന്‍ കളമൊരുങ്ങുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.