1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price rate increased

സ്വർണവിലയിൽ വീണ്ടും കയറ്റം, പവന് 160 രൂപ ഉയർന്നു

Gold
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 51,560 രൂപയാണ്. ഒരു ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്. 
 
 കഴിഞ്ഞമാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവുണ്ടാവുകയായിരുന്നു.
അടുത്ത ലേഖനം
മഴ വീണ്ടും കനക്കും, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്