സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി| Last Modified ഞായര്‍, 2 നവം‌ബര്‍ 2014 (11:29 IST)
സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 19680 രൂപയിലേക്ക് താഴ്ന്നു.രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതിനെതുടര്‍ന്നാണ് വില താഴാനിടയായത്. രാജ്യന്താര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1168.66 ഡോളറിലേയ്ക്ക്
താഴ്ന്നു.

10 ഗ്രാം സ്വര്‍ണത്തിന്റെ വില വെള്ളിയാഴ്ച 600 രൂപ താഴ്ന്ന് 26,500 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായി വെള്ളിവില കിലോയ്ക്ക് 1,700 രൂപ കുറഞ്ഞ് 36,150 രൂപയിലെത്തി.

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. യു എസ് സമ്പദ് ഘടന ശക്തിയാര്‍ജിക്കുന്നതിന്റെ സൂചനകള്‍ പുറത്തുവന്നത് ഓഹരി വിപണികളിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചതും സ്വര്‍ണ്ണത്തിന് വിനയായി. ഇതുകൂടാതെ ഏഷ്യന്‍ വിപണികളില്‍ സ്വര്‍ണത്തിന് ഡിമാന്റ് വര്‍ധിക്കാതിരുന്നതും വിലയിടിവിന് കാരണമായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :