ഡീസൽ വാഹനങ്ങൾക്ക് 10 ശതമാനം അധിക ജിഎസ്ടി, സർക്കാർ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി

അഭിറാം മനോഹർ| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (19:22 IST)
ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി 10 ശതമാനം കൂടി ജിഎസ്ടി ചുമത്താന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരിലാണ് 10 ശതമാനം അധികം ജിഎസ്ടി ചുമത്താനാണ് ആലോചനയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

വായുമലിനീകരണം ചുരുക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി 10 ശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം പരിഗണിക്കുന്നത്. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്രധനകാര്യമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്‍കുമെന്ന് ഗഡ്കരി പറഞ്ഞു. നിലവില്‍ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഡീസല്‍ വാഹനങ്ങളുടെ നിര്‍മാണം നിര്‍ത്തുന്നതിനെമ്പറ്റി വാഹന നിര്‍മ്മാതാക്കള്‍ ആലോചന നടത്തണമെന്നും ഗഡ്കരി പറഞ്ഞു. നിലവില്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഇതിന് പുറമെ അധിക നികുതി സെസിന്റെ രൂപത്തിലും പിരിക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :