ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ

ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്. മുംബൈയില്‍ പെട്രോളിന് 90.57 രൂപ

ന്യൂഡൽഹി| Rijisha M.| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (10:49 IST)
ഇന്നും ഇന്ധനവിലയിൽ വർദ്ധനവ്. ഇന്ന് പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. ഇതോടെ മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമായി. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.

ഡല്‍ഹിയില്‍പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. അതേസമയം, കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു.

തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്. കേരളത്തിൽ ഉപയോഗത്തിൽ പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ കുറവ് വന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :