ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; മുംബൈയിൽ പെട്രോളിന് 90.35 രൂപ

ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; മുംബൈയിൽ പെട്രോളിന് 90.35 രൂപ

Rijisha M.| Last Updated: വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (09:23 IST)
രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ച സാഹചര്യത്തിൽ മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ മുംബൈയിൽ ഉള്ളത്.

അതേസമയം, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയും
കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയും കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമായി വില വർദ്ധിച്ചു.

എന്നാൽ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :