റബർ, കാപ്പി തോട്ടം മേഖലയിൽ വിദേശ നിക്ഷേപം വരുന്നു

ന്യൂഡൽഹി| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (11:07 IST)
റബർ, കാപ്പി തോട്ടം മേഖലയിൽ വിദേശ നിക്ഷേപം അനുവദിക്കണമെന്ന നിർദേശം. ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയെന്ന ലക്ഷ്യവെച്ചുള്ള നിര്‍ദ്ദേശം
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇതിലൂടെ റബർ ഇറക്കുമതി കുറയ്ക്കാനും കാപ്പി കയറ്റുമതി വർധിപ്പിക്കാനുമാണ് ലക്ഷ്യംവെക്കുന്നത്. നിലവിൽ തേയില തോട്ടങ്ങളിൽ 100% വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം രാജ്യത്തെ റബർ ഉൽപാദനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ചു 12 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഇറക്കുമതിയിൽ
ഗണ്യമായ വർധനയുണ്ടായി. മുൻ വർഷം 3.60 ലക്ഷം ടണ്ണും അതിനു മുൻവർഷം 2.62 ലക്ഷം ടണ്ണുമായിരുന്നു ഇറക്കുമതിയെങ്കില്‍ കഴിഞ്ഞ വർഷം 4.42 ലക്ഷം ടൺ റബർ ഇറക്കുമതി ചെയ്തതായാണു കണക്ക്.കഴിഞ്ഞ വർഷം കാപ്പി കയറ്റുമതി 80.3 കോടി ഡോളറിന്റേതായിരുന്നു. മുൻ വർഷം 79.9 കോടി ഡോളറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :