കാഞ്ഞിരപ്പള്ളി|
JOYS JOY|
Last Modified വെള്ളി, 22 മെയ് 2015 (11:18 IST)
റബ്ബര്‍ വിലത്തകര്‍ച്ചയില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നടക്കുന്ന ഉപവാസസമരത്തില്‍ അണ്ണാ ഹസാരെ പങ്കെടുക്കും. ഈ മാസം 27ന് കോട്ടയം തിരുനക്കര പൊലീസ് സ്റ്റേഷന്‍ ഗ്രൗണ്ടില്‍ രാവിലെ 10 മുതല്‍ ആയിരിക്കും ഉപവാസ സമരം നടക്കുക.
റബ്ബര്‍ മേഖലയിലെ തകര്‍ച്ചയ്ക്ക് കാരണമായ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കും വഞ്ചനാപരമായ നിലപാടുകള്‍ക്കും എതിരെയാണ് കര്‍ഷക സംഘടനകള്‍ ഒന്നിക്കുന്നത്. രാഷ്‌ട്രീയേതര കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെയും ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ ആയിരിക്കും സമരം.
കാഞ്ഞിരപ്പള്ളി ബിഷപ്പും ഇന്‍ഫാം ദേശീയ രക്ഷാധികാരിയുമായ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ ഉള്‍പ്പെടെ സാമുദായിക, സാംസ്‌കാരിക, കാര്‍ഷിക രംഗങ്ങളിലെ പ്രമുഖര്‍ ഉപവാസസമരത്തില്‍ പങ്കെടുക്കും.