ന്യുയോർക്ക്|
jibin|
Last Modified ഞായര്‍, 2 ഏപ്രില്‍ 2017 (14:29 IST)
സാങ്കേതിക തകരാറിനെ തുടർന്ന് ഫോർഡ് 52,000 വാഹനങ്ങൾ തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാർ കണ്ടെത്തിയ എഫ് 250 പിക്കപ്പ് ട്രക്കുകളാണ് തിരികെ വിളിക്കുന്നത്.
യുഎസിലും കാനഡയിലും വിൽപ്പന നടത്തിയവയാണ് ഈ വാഹനങ്ങൾ. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലിവറിനു തകരാറുണ്ടെന്നു കണ്ടെത്തിയെങ്കിലും ഇതേവരെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഫോർഡ് തിരിച്ചുവിളിക്കൽ പ്രഖ്യാപിക്കുന്നത്. വാഹനത്തിന്‍റെ വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വടക്കേ അമേരിക്കയിൽ ഫോർഡ് 2,11,000 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.