ഹൂസ്‌റ്റണ്‍|
vishnu|
Last Modified തിങ്കള്‍, 21 ജൂലൈ 2014 (11:34 IST)
സൌഹൃദ ചങ്ങലകളിലൂടെ ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ഹരമായി മാറിയ ഫേസ്ബുക്ക് കച്ചവട രംഗത്തേക്കു കൂടി പ്രവേശിക്കാനൊരുങ്ങുന്നു. ഫേസ്ബുക്കിന്റെ ജനപ്രിയത തന്നെ ഇതിനായി ഉപയോഗിക്കാനാണ് അണിയറക്കാരുടെ നീക്കം.
ഫേസ്‌ബുക്ക് പ്രേമികള്‍ക്ക് ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങാന്‍ സഹായിക്കുന്ന പ്രത്യേക ഫീച്ചര്‍ ഫേസ്‌ബുക്കിലെ ന്യൂസ് ഫീഡില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ ഓണ്‍ലൈന്‍ ഭീമനായ ആമസോണിന്റെ വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടാകാനുള്ള സാധ്യതയുണ്ട്.
ഓണ്‍ലൈന്‍ വ്യാപരത്തിനായി പ്രത്യേക സൈറ്റ് ആരംഭിക്കാതെ ഫേസ്ബുക്കിലെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ ഉത്പന്നങ്ങളുടെ പരസ്യത്തിനൊപ്പം ബൈ (BUY)
എന്ന പ്രത്യേക ബട്ടണ്‍ ഏര്‍പ്പെടുത്താനാണ് നിലവിലെ തീരുമാനം. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഇഷ്‌ടപ്പെട്ട സാധനങ്ങള്‍ വാങ്ങാനാകും.
ഫേസ്‌ബുക്കില്‍ കാണുന്ന പരസ്യത്തിന്റെ വലതു ഭാഗത്ത് മുകളിലായാകും ബൈ ബട്ടണുണ്ടാകുക. ബൈ ബട്ടണ്‍ ആപ്ളിക്കേഷന്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഈമാസം 24 മുതല്‍ ചില പ്രത്യേക ഉത്പന്നങ്ങള്‍ക്കായി മാത്രം ആപ്ളിക്കേഷന്‍ ലഭ്യമാക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.