എന്‍ഫീല്‍ഡിന് മുന്‍പില്‍ ഹാര്‍ളി ഡേവിഡ്സണ്‍ മുട്ടുമടക്കി

ചെന്നൈ| Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (13:35 IST)
വില്‍പ്പനയില്‍ ഹാര്‍ലി ഡേവിഡ്സണെ കടത്തിവെട്ടി
റോയല്‍ എന്‍ഫീല്‍ഡ്. കഴിഞ്ഞ വര്‍ഷം മൂന്ന് ലക്ഷം ബൈക്കുകളാണ് റോയല്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത്. എന്നാല്‍ ഹാര്‍ളി വിറ്റഴിച്ചത്. 2,68,000
ബൈക്കുകള്‍ മാത്രമാണ്. ഇതുകൂടാതെ ആഗോളവിപണിയിലും വളര്‍ച്ച നേടാന്‍ എന്‍ഫീല്‍ഡിനായി. 70 ശതമാനം വളര്‍ച്ചയാ‍ണ് ലോക വിപണിയില്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്. അതേസമയം 3 ശതമാനമാണ് ഹാര്‍ലി ഡേവിഡ്സന്റെ വളര്‍ച്ച.

2013 ല്‍ ഒന്നേമുക്കാല്‍ ലക്ഷം ബൈക്കുകള്‍ മാത്രം വിറ്റഴിച്ചിരുന്ന എന്‍ഫീല്‍ഡ് 2014ല്‍
വന്‍ കുതിച്ചു ചാട്ടമാണ് നടത്തിയിരിക്കുന്നത്.
യുവതലമുറയെ ആകർഷിക്കുന്ന പുതിയ മോഡലുകള്‍ അവതരിപ്പിച്ചതും പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയതും വിലക്കുറവുമാണ് എന്‍ഫീല്‍ഡിന് മേല്‍ക്കൈ നല്‍കിയത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :