കേരളത്തിൽ ഇന്ധനവില റെക്കോർഡിലേക്ക്; ഈ മാസം മാത്രം വില വർദ്ധിപ്പിച്ചത് അഞ്ച് തവണ

കേരളത്തിൽ ഇന്ധനവില റെക്കോർഡിലേക്ക്; ഈ മാസം മാത്രം വില വർദ്ധിപ്പിച്ചത് അഞ്ച് തവണ

Rijisha M.| Last Modified വെള്ളി, 31 ഓഗസ്റ്റ് 2018 (10:19 IST)
കേരളത്തിൽ ഇന്ധനവില റെക്കോർഡിലേക്ക്. ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഡീഡലിന് 29 പൈസയമാണ് കൂട്ടിയത്. ആ മാസം ആദ്യ ആഴ്‌ചയിൽ തന്നെ ഡീസലിന് 78 പൈസയും പെട്രോളിന് 68 പൈസയും ഉയർത്തിയിരുന്നു കൂട്ടിയിരുന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം മൂന്ന് രൂപയോളം വർദ്ധിച്ചു.

ഇന്നലെ കേരളത്തിൽ വില 13 പൈസ വർദ്ധിച്ച് 80.41 രൂപയും ഡീസലിന് ലിറ്ററിന് 15 പൈസ വർദ്ദിച്ച് 74.79 രൂപയുമായിരുന്നു. ആഗസ്റ്റ് 31ലെ പുതിയ വിലപ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 75.22ഉം പെട്രോളിന് 81.66 രൂപയുമാണ്. കൊച്ചിയില്‍ യഥാക്രമം 74.57ഉം 81.06മാണ്. കോഴിക്കോട് 74.29ഉം 80.82 ഉം, മലപ്പുറത്ത് 74.57ഉം 81.06ഉംമാണ്. രണ്ട് ദിവസം മുമ്പ് ഇന്ധന വിലകൂട്ടിയിരുന്നു. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്നു 28ാം തിയ്യതി കൂട്ടിയത്.

കേരളം പ്രളയത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും ഇന്ധനവില ഉയർത്തിയിരുന്നു. ഓഗസ്റ്റില്‍ ഇതുവരെ, ഒരു പൈസയുടെ കുറവുപോലും ഇന്ധന വിലയില്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ധനവില ഏറ്റവും കുറവുള്ള ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍, ഡീസല്‍ വിലകള്‍ റെക്കോര്‍ഡിലെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :