രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

Rijisha M.| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (12:15 IST)
രൂപയുടെ മൂല്യം വൻ തോതിൽ ഇടിച്ചുകൊണ്ട് ഒരു ഡോളറിന്റെ വില 70.82 രൂപയായി ഉയർന്നു. ഇന്നലെ 70.59 രൂപ വരെ മൂല്യം ഉയർന്നിരുന്നു. ഓരോ മണിക്കൂറിലുമാണ് ഡോളറിന്റെ വില കുതിച്ചുകയറുന്നത്. 72 മറികടക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഈ വർഷം ഇതുവരെ ഡോളർ വില 10 ശതമാനം കൂടിയിട്ടുണ്ട്. ഏഷ്യയുടെ എല്ലാ രാജ്യങ്ങളിലേയും കറൻസി ഡോളരിനെ അപേക്ഷിച്ച് ഇടിയുകയാണെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറൻസി ഇന്ത്യൻ രൂപയാണ്.

എന്നാൽ, അതേസമയം പെട്രോൾ, വില ഇന്നും കൂടി. ഡീസൽ വില ലിറ്ററിന് 15 പൈസയും വില 13 പൈസയും കൂട്ടിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് പെട്രോൾ വില 13 പൈസ വർധിച്ച് 80.41 രൂപയായി. ഡീസൽ വില ലിറ്ററിന് 15 പൈസ കൂട്ടി 74.79 രൂപയാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :