XUV 500ന് ഡീസൽ ഓട്ടോമാറ്റിക് പതിപ്പുമായി മഹീന്ദ്ര: വില 15.65 ലക്ഷം മുതൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (12:49 IST)
മഹീന്ദ്ര എസ്‌യുവിയുടെ ഡീസൽ ഒട്ടോമാറ്റിക് പതിപ്പ് വിപണിയിൽ അവതരിപ്പിച്ച് മഹീന്ദ്ര. 15.65 ലക്ഷം രൂപയാണ് വാഹനാത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ എക്സ് ഷോറൂം വില. W7, W9, W11 (O) എന്നിങ്ങനെ മുന്ന് വകഭേതങ്ങളിലാണ് വാഹനം വിപണിയിലുള്ളത്.

2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനിലാണ് വാഹനത്തെ വീണ്ടും മഹിന്ദ്ര അവതരിപ്പിച്ചിരിയ്ക്കുന്നത്. 140 ബിഎച്ച്പി കരുത്ത് ഉത്പാദിപപ്പിയ്ക്കാൻ ഈ എഞ്ചിന് സാധിയ്ക്കും. 6 സ്പീഡ് ടോർക്ക് കൺവേട്ടബിൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാഹനം ലഭ്യമായിരിയ്ക്കും. മാനുവൽ പതിപ്പും ഓട്ടോമാറ്റിക് പതിപ്പും തമ്മിൽ 1.21 ലക്ഷം രൂപ വില വ്യത്യാസം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ വരുന്ന XUV300 ടര്‍ബോ-പെട്രോളും ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :