അരനൂറ്റാണ്ട് പഴക്കമുള്ള ദലൈലാമയുടെ വിന്റേജ് ലാൻഡ് റോവർ എസ്‌യുവി ലേലത്തിന്

Last Modified തിങ്കള്‍, 15 ജൂലൈ 2019 (13:13 IST)
ദലൈലാമ ഉപയോഗിച്ചിരുന്ന ക്ലാസിക് വിന്റേജ് ലാൻഡ് റോവവർ എസ്‌യുവി വിൽപ്പനക്ക് വച്ചിരിക്കുകയാണ് ഇപ്പോൾ ഒരു സ്വകാര്യ കമ്പനി. 1966മുതൽ 1977 വരെയുള്ള കാലഘട്ടത്തിൽ ദലൈലാമ ഉപയോഗിച്ചിരുന്ന ലാൻഡ് റോവർ 2എയാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. 100000 ഡോളർ മുതൽ 150000 ഡോളർ വരെയാണ് വാഹനത്തിന് ലേലത്തിൽ പ്രതീക്ഷിക്കുന്ന വില.

ടിബറ്റിനെ ചൈന പിടിച്ചടക്കിയതോടെ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്ത കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വാഹനമാണ് ഇത്. 1966ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ ദലൈലാമ നേരിട്ടെത്തിയാണ് ഈ വാഹനം സ്വന്തമാക്കിയത്. എന്നാൽ 1976ന് ശേഷം ഈ വാഹനം കൈമാറ്റം ചെയ്തതോടെ വാഹനത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

2005ൽ അമേരിക്കയിലെ ലോസാഞ്ചലസിലെ വെസ്റ്റ്‌കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തിൽ റിസ്റ്റോറേഷനുവേണ്ടി എത്തിയതോടെയാണ് വാഹനം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. വാഹനം പൂർണമായും റീസ്റ്റോർ ചെയ്ത് 2007ൽ 82100 ഡോളറിന് ഏകദേശം 56 ലക്ഷം രൂപക്ക് വിറ്റിരുന്നു. കരുത്തുറ്റ 2286 സിസി ഫോർ സിലിണ്ടർ എഞ്ചിനാണ് ഈ വാഹനത്തിൽ ഉള്ളത്. 67 ബിഎച്ച്‌പി കരുത്തും 157 എൻഎം ടോർക്കും സൃഷ്ടിക്കാൻ ഈ എഞ്ചിനാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :