ചടങ്ങില്‍ മോദിയുണ്ടെങ്കില്‍ തട്ടമിട്ടവര്‍ ഉണ്ടാകരുത്; മലയാളിയായ മുസ്‌ലിം ജനപ്രതിനിധിയുടെ തട്ടമഴിപ്പിച്ച് സംഘാടകരുടെ പരാക്രമം

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്ക്; കാരണം ഞെട്ടിപ്പിക്കുന്നത്

   BJP , Narendra modi , muslim girl , Rss , Criminal , modi , muslim , മുസ്‌ലിം മലയാളി , നരേന്ദ്ര മോദി , കെടി അശ്വതി , തട്ടമിട്ടവര്‍
അഹമ്മദാബാദ്| jibin| Last Modified ബുധന്‍, 8 മാര്‍ച്ച് 2017 (17:29 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിൽ തട്ടമിട്ട് ചെന്നതിന് മുസ്‌ലിം മലയാളി ജനപ്രതിനിധിക്ക് വിലക്ക്. വയനാട് മുപ്പൈനാട് പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് ഷഹർബാനത്തിനാണ് ദുരനുഭവമുണ്ടായത്.

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വനിതാ ജനപ്രതിനിധികള്‍ക്കായി അഹമ്മദാബാദില്‍ നടത്തുന്ന 'സ്വച്ഛ് ശക്തി' ക്യാംപിലാണ് സംഭവമുണ്ടായത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകയും രാഷ്ര്ടീയ നേതാവുമായ കെടി അശ്വതിയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ ഇക്കാര്യം പങ്കുവെച്ചത്. കേരളത്തില്‍ നിന്നും ക്യാമ്പില്‍ പങ്കെടുക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ ടീമിലെ അംഗമാണ് കോഴിക്കോട് കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ അശ്വതി.

അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ലോക വനിതാദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വനിതാ ജനപ്രതിനിധികൾക്ക് നടത്തുന്ന സ്വച്ഛ് ശക്തി ക്യാംപിൽ പങ്കെടുക്കാൻ ഗുജരാത്തിലെ അഹമ്മദാബാദിലേക്ക് വന്നതാണ് ഞാൻ. രണ്ട് ദിവസമായി മോഡിയുടെ ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു. കേരളത്തിൽ നിന്നും പഞ്ചായത്ത് പ്രസിടണ്ടുമാരായ വനിതകളടങ്ങിയ 100 അംഗ ടീമിലെ അംഗമാണ് ഞാൻ.

തുടക്കം മുതൽ യുടെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായിട്ടാണ് പരിപാടിയെ ഉപയോഗിക്കുന്നത്. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിപാടിയെ അഭിസംബോധന ചെയ്യുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനായി വയനാട്ടിൽ നിന്നുമെത്തിയ മൂപ്പൈയ്നാട് ഗ്രാമപഞ്ചായത്ത് പ്രസിടണ്ട് ശഹർബാനത്ത് തലയിൽ തട്ടമിട്ടതിനെ എതിർത്ത സംഘാടകർ ,മോഡിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുത്ത തട്ടമിടുന്നത് അനുവദിക്കാനാകില്ലെന്നാണ് പറഞ്ഞത്. സ്ഥലം SPയോട് പരാതിപ്പെട്ട കേരളത്തിൽ നിന്നുള്ള അംഗങ്ങൾക്ക് അവസാനം അനുകൂലമായ തീരുമാനം ലഭിച്ചു. എങ്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്ക് പോലും തന്റെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാൻ സ്വാതന്ത്രമില്ലാത്ത ഈ നാട്ടിൽ വനിതാദിനം ആഘോഷിക്കുന്നതെന്തിനു വേണ്ടിയാണ്...?

6000 വനിതാ പ്രതിനിധികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അപമാനിച്ചതിന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. അതാകട്ടെ മലയാളിയുടെ ഈ വർഷത്തെ വനിതാദിനാഘോഷം...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ ...

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയാ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇക്കാര്യം ...

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
ഇവർ ലഹരി ഇടപാടുകളുടെ ഭാഗമല്ലെന്നും പൊലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ ...

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
പാമ്പ് കടിയേറ്റ് മരിച്ചെന്ന് തന്നെയാണ് യുവതി നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്.

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ...

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!
മെഡിക്കല്‍ സ്‌കാനില്‍ ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി.

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് ...

ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക
ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ...

ആര്‍ഡിഎക്‌സ് വച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം; കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം എത്തിയത്.

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, ...

സര്‍ക്കാര്‍ ഒപ്പമുണ്ട്; സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചു
സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വേതന വര്‍ധനവ് ആണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച
യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് ക്ലിമിസ് കത്തോലിക്കാബാവ വത്തിക്കാനിലേക്ക് ...