ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വർദ്ധിച്ചു

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; പെട്രോളിന് 38 പൈസയും ഡീസലിന് 30 പൈസയും വർദ്ധിച്ചു

Last Modified വ്യാഴം, 10 ജനുവരി 2019 (11:44 IST)
ഇന്ധന വിലയില്‍ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിച്ചതെങ്കിൽ അത് ഇന്നേക്ക് യഥാക്രമം 38 പൈസയും 30 പൈസയും വീതമാണ് വർദ്ധിച്ചിരിക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് 70.82 രൂപയും ഡീസലിന് 66.00 രൂപയും കോഴിക്കോട് പെട്രോളിന് 71.12 രൂപയും ഡീസലിന് 66.32 രൂപയുമാണ് ഇപ്പോഴുള്ള വില.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതാണ് വീണ്ടും വർദ്ധിക്കാന്‍ കാരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :