വെളിച്ചെണ്ണ വില തിളയ്ക്കുന്നു

കൊച്ചി| VISHNU.NL| Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (10:25 IST)
സര്‍വ്വകാല റെക്കോഡൊലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ വെളിച്ചെണ്ണക്ക് മൊത്തവില ക്വിന്റലിന് 500 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് നാളികേര ഉത്പാദനം കുറഞ്ഞതിനാല്‍ വില ഇനിയും കൂടാനാണ് സധ്യത. ഓണം ഡിമാന്റ് കൂടി ആയതോടെ വില പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ കാങ്കയത്തുനിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ വെളിച്ചെണ്ണ വരുന്നത്. തമിഴ്‌നാടിനെ ആശ്രയിച്ചാണ് വിപണി ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും നാളികേര ഉത്പാദനം കുറഞ്ഞതോടെ വെളിച്ചെണ്ണ ഉത്പാദനവും വന്‍ തോതില്‍ കുറഞ്ഞു. വടക്കേന്ത്യയില്‍ പച്ചത്തേങ്ങയ്ക്ക് ഡിമാന്‍ഡ് കൂടിയതിനാല്‍ അവിടേക്ക് തേങ്ങ കയറ്റിവിടുന്നത് വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.

കൊച്ചിയില്‍ വ്യാഴാഴ്ചത്തെ മൊത്തവില കിലോഗ്രാമിന് 165 രൂപയായി. തൃശ്ശൂരില്‍ 167 രൂപയും കോഴിക്കോട്ട് 178 രൂപയുമാണ്. ഇത്രയും വിലവര്‍ദ്ധന ഇതാദ്യമായാണ്. കഴിഞ്ഞവര്‍ഷം ആഗസ്തിലെ ശരാശരി വില 70 രൂപയായിരുന്നു. ഒറ്റ വര്‍ഷം കൊണ്ട് കിലോഗ്രാമിന് ഏതാണ്ട് 100 രൂപ കൂടിയിട്ടുണ്ട്.

പാമോയിലിന് മൊത്തവില കിലോഗ്രാമിന് 58 രൂപ മാത്രമാണ്. വെളിച്ചെണ്ണ വില ഉയര്‍ന്നപ്പോള്‍ പാമോയില്‍ വില ചെറിയ തോതില്‍ കുറയുകയാണുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :