ന്യൂഡെല്‍ഹി|
Last Modified ചൊവ്വ, 14 ജൂലൈ 2015 (10:55 IST)
ചിരഞ്ചീവിയുടെ മകനും നടനുമായ ചരന് തേജയ്ക്കു പങ്കാളിത്തമുള്ള പുതിയ വിമാനക്കമ്പനി ട്രൂ ജെറ്റ് സര്‍വീസ് ആരംഭിച്ചു. ഇന്നലെ സിവില്‍ ഏവിയേഷന്‍ മന്ത്രി അശോക് ഗണപതി രാജു ട്രൂജെറ്റ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദിലെ ഷംഷാബാദ് എയര്‍പോര്‍ട്ടില്‍നിന്ന് തിരുപ്പതിയിലേക്കാണു ട്രൂജെറ്റിന്റെ ആദ്യ ഫ്ലൈറ്റ് പറന്നത്. 127 കോടി രൂപ പ്രാരംഭ മൂലധനത്തിലാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.
പാട്ടത്തിനെടുത്ത മൂന്ന് എടിആര്‍ 72 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണു സര്‍വീസ് നടത്തുന്നത്. അടുത്ത വര്‍ഷത്തോടെ സ്വന്തം വിമാനങ്ങളില്‍ സര്‍വീസ് നടത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമാക്കിയാണു ട്രൂജെറ്റ് പ്രവര്‍ത്തിക്കുന്നത്. ഹൈദരാബാദില്‍നിന്നു രാജമുന്ദ്രി, രാജമുന്ദ്രി - ബംഗളൂരു, രാജമുന്ദ്രി - ചെന്നൈ റൂട്ടുകളിലാണു തുടക്കത്തില്‍ സര്‍വീസ്.