കാര്‍ഫൂര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം മതിയാക്കുന്നു

മുംബൈ| VISHNU.NL| Last Modified ഞായര്‍, 4 മെയ് 2014 (10:50 IST)
അമേരിക്കന്‍ ചില്ലറ വ്യാപാര കമ്പനിയായ വാള്‍മാര്‍ട്ട്‌ കഴിഞ്ഞാല്‍ ഈ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ വലിയ കമ്പനിയായ കാര്‍ഫൂര്‍ വിടാനൊരുങ്ങുന്നു. ചില്ലറ വ്യാപാര രംഗത്ത്‌ വിദേശനിക്ഷേപം അനുവദിക്കില്ലെന്ന ബിജെപി നിലപാടിന്റെ അടിസ്ഥാനത്തിലാണ്‌ ഫ്രഞ്ച്‌ കമ്പനിയായ കാര്‍ഫൂര്‍ പ്രവര്‍ത്തനം മതിയാക്കുന്നത്‌.

സുനില്‍ മിത്തലിന്റെ ഭാരതി ഗ്രൂപ്പുമായി ചേര്‍ന്നാണ്‌ ഇതുവരെ കാര്‍ഫൂര്‍ പ്രവര്‍ത്തിച്ചിരുന്നത്‌. എന്നാല്‍ കാര്‍ഫൂര്‍ ഇന്ത്യ വിടാന്‍ തയാറെടുക്കുമ്പോഴും പങ്കാളിയായ ഭാരതി ഗ്രൂപ്പ് നിലവിലുള്ള സ്റ്റോറുകള്‍ ഏറ്റെടുക്കില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാല്‍ കാര്‍ഫൂറിന് ഇത് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും എന്നാ‍ണ് വിലയിരുത്തുന്നത്.

യുപി എ സര്‍ക്കാര്‍ 51% ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭത്തിന്‌ അനുമതി നല്‍കിയതോടെയാണ് കാര്‍ഫൂര്‍ ഇന്ത്യയിലേക്കെത്തുന്നത്.
എന്നാല്‍ ഇന്ത്യയിലെ ചില്ലറ വ്യാപാര രംഗത്ത്‌ അനിശ്ചിതത്വം തുടരുമെന്നാണു കമ്പനി പറയുന്നത്‌. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ വിടാനുള്ള തീരുമാന്ത്തിലുമാണവര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :