28,000 കോടിയില്‍ നിന്നും 4,000 കോടിയിലേക്ക് ബൈജൂസിന്റെ വന്‍ വീഴ്ച, ഫോര്‍ബ്‌സ് ഇന്ത്യ 100ല്‍ നിന്നും പുറത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജൂലൈ 2023 (19:47 IST)
ഇന്ത്യയുടെ അതിസമ്പന്നന്മാരായ 100 പേരുടെ പട്ടികയില്‍ നിന്നും മലയാളിയായ ബൈജു രവീന്ദ്രന്റെ സ്ഥാപനം ബൈജൂസ് പുറത്ത്. 2022 ഒക്ടോബറിലെ ഫോര്‍ബ്‌സ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 54മത് സ്ഥാനത്തായിരുന്നു ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും. അധികം താമസിയാതെ തന്നെ ബൈജൂസ് ലുലു സ്ഥാപകനായ എം എ യൂസഫലിയെ മറികടക്കുമെന്നാണ് അന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഒരു വര്‍ഷത്തിനിപ്പുറം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസില്‍ 18 ശതമാനം ഓഹരികളാണ് ബൈജു രവീന്ദ്രനുള്ളത്. നിലവിലെ ഓഹരിമൂല്യം കണക്കാക്കുമ്പോള്‍ 8200 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം എടുത്ത വായ്പകള്‍ കൂടി കണക്കാക്കുമ്പോള്‍ ഇത് 4,000 കോടി രൂപയായി കുറയും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :