അപർണ|
Last Modified ഞായര്‍, 2 ഡിസംബര്‍ 2018 (17:58 IST)
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഉദ്ഘാടന ദിവസം തന്നെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസും തുടങ്ങുമെന്നു കിയാൽ (കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡ്) എംഡി വി. തുളസീദാസ് പറഞ്ഞു.
ഡിസംബർ ഒൻപതിനു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നു മട്ടന്നൂരിൽ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ഉദ്ഘാടന
യാത്ര നടത്തുന്നത്. രാവിലെ പത്തിനു പുറപ്പെട്ടു രാത്രി ഏഴിനു തിരിച്ചെത്തും.