ഏറ്റവും സുരക്ഷിതമായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുമായി ബ്ലാക്ക്‌ബെറി വിപണിയിലേക്ക്

ആന്‍ഡ്രോയ്ഡുമായി ബ്ലാക്ക്‌ബെറിയും

blackberry, smartphone ബ്ലാക്ക്‌ബെറി, സ്മാര്‍ട്ട്‌ഫോണ്‍
സജിത്ത്| Last Modified ചൊവ്വ, 8 നവം‌ബര്‍ 2016 (11:19 IST)
പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുമായി ബ്ലാക്ക്‌ബെറി വിപണിയിലേക്ക്. DTEK50, DTEK60 എന്നീ പേരുകളിലുള്ള രണ്ട് ഫോണുകളുമായാണ് ബ്ലാക്ക്‌ബെറി വിപണിയിലെത്തുന്നത്. DTEK50, DTEK60 എന്നീ മോഡലുകള്‍ യഥാക്രമം 21990 രൂപ, 46990 രൂപ എന്നീ നിരക്കുകളിലാണ് വിപണിയില്‍ ലഭ്യമാവുക. ഡിസംബര്‍ ആദ്യ വാരത്തോടെ ഫോണുകളുടെ വില്പന ആരംഭിക്കും.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ എന്ന വിശേഷണത്തോടെയാണ് ബ്ലാക്ക്‌ബെറി, DTEK50, DTEK60 മോഡലുകളെ രംഗത്തിറക്കിയിട്ടുള്ളത്. രണ്ട് മോഡലുകളും ആന്‍ഡ്രോയ്ഡിന്റെ മുന്‍പതിപ്പായ ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്‌മെല്ലോയിലാണ് പ്രവര്‍ത്തിക്കുകയെന്ന് പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :