ബ്ലാക്ബെറിയില്‍ കൂട്ടപ്പിരിച്ചുവിടല്‍

VISHNU N L| Last Updated: ചൊവ്വ, 26 മെയ് 2015 (10:59 IST)
സാംസങ്ങും ആപ്പിളും, മൈക്രോസോഫ്റ്റും സ്മാര്‍ട്ട് ഫോന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ പാപ്പരായ പ്രമുഖ കമ്പനിയാണ് ബ്ലാക് ബെറി.
മുന്‍നിര കമ്പനികള്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണി കയ്യടക്കിയതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിപണിയില്‍ കിതയ്‌ക്കുന്ന ബ്ലാക്ക്‌ബെറിക്ക്‌ കഴിഞ്ഞ വര്‍ഷം ആഗോള സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ 0.4 ശതമാനം മാത്രമാണ്‌ നേടാനായത്‌. ഇതോടെ കമ്പനി കടുത്ത നടപടികല്‍ തുടങ്ങിയതായാണ് സൂചന.

തങ്ങളുടെ കമ്പനിയില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ബ്ലാക്ബെറി ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്തകള്‍. സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്‌വെയര്‍, ആപ്ലിക്കേഷന്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ്‌ പിരിച്ചു വിടുന്നതെന്ന്‌ ഒന്റാരിയോ ആസ്‌ഥാനമായ ബ്ലാക്ക്‌ബെറി കമ്പനിയുടെ വക്‌താവ്‌ അറിയിച്ചു. എന്നാല്‍ എത്ര പേര്‍ക്ക്‌ ജോലി പോകുമെന്ന്‌ കൃത്യമായ വിവരം പുറത്തുവിടാന്‍ ബ്ലാക്ക്‌ബെറി തയ്യാറായിട്ടില്ല.നിലവില്‍ ഏഴായിരം ജീവനക്കാരാണ്‌ ബ്ലാക്ക്‌ബെറിയില്‍ ജോലി ചെയ്യുന്നത്‌.

വരുമാനം വര്‍ധിപ്പിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലെന്നാണ് കമ്പനി പറയുന്നത്. സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആധിപത്യം നഷ്‌ടപ്പെട്ട ബ്ലാക്ക്‌ബെറി പിടിച്ചു നില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പെന്ന നിലയിലാണ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌. എന്നാല്‍ ഇതികൊണ്ടൊന്നും കമ്പനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നാണ് അണിയറ സംസാരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :