ബാങ്ക് അവധിയാണെങ്കിലും എടിഎമ്മുകളില്‍ പണം ഉണ്ടാകും !

നാലു ദിവസം ബാങ്ക് അവധി ,പക്ഷേ എടിഎമ്മുകൾ നിറയ്ക്കും

AISWARYA| Last Updated: വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (12:19 IST)
നാലു ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ എടിഎമ്മുകൾ നിറയ്ക്കാൻ പ്രത്യേക നിർദേശം. അവധികൾക്ക് മുൻപേ നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നാൽ അവധി ദിവസങ്ങളിലും നിറയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.


മഹാനവമി, വിജയദശമി, ഞായർ, ഗാന്ധി ജയന്തി എന്നിങ്ങനെ (29, 30, 1, 2 തീയതികൾ) നാലു ദിവസമാണ് ബാങ്ക് അവധി. എടിഎം നിറയ്ക്കാൻ ബാങ്ക് ചെസ്റ്റുകളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്. ഒരു എടിഎമ്മിൽ 40 ലക്ഷം രൂപയാണു നിറയ്ക്കാനാവുക. പഴയ എസ്ബിടിയുടേതും ചേർത്ത് എസ്ബിഐക്ക് ഇപ്പോൾ 3000 എടിഎമ്മുകളാണു സംസ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :