കൊഴിഞ്ഞുപോക്ക് തടയാന്‍ വിപ്രോ ശമ്പളം കൂട്ടുന്നു

ബാംഗ്ലൂര്‍,വിപ്രോ,ശമ്പള വര്‍ദ്ധന
ബാംഗ്ലൂര്‍| VISHNU.NL| Last Modified ബുധന്‍, 30 ജൂലൈ 2014 (12:24 IST)

തലമൂതിര്‍ന്ന കഴിവുറ്റ ജീവനക്കാരെ പിടിച്ച് നിര്‍ത്തുന്നതിനായി ആകര്‍ഷകമായ ശമ്പള പാക്കേജുമായി വിപ്രോ രംഗത്ത്. ജീവനക്കാര്‍ക്ക്
16 ശതമാനം ശമ്പളമാണ് വിപ്രൊ കൂട്ടിനല്‍കുക. കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാരുടെ വേതനമാണ് വര്‍ധിപ്പിക്കുക.

ഏപ്രില്‍-ജൂണില്‍ 17 ശതമാനം പേരാണ് വിപ്രോ വിട്ടുപോയത്. ജനവരി-മാര്‍ച്ചില്‍ ഇത് 15.7 ശതമാനം മാത്രമായിരുന്നു. നിലവില്‍ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ ജീവനക്കാര്‍ കൊഴിഞ്ഞു പോകുന്നതുമൂലം പ്രതിസന്ധിയിലായിരുന്നു.

ഇത് തടയുന്നതിനായി ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന ജോലിക്കാരുടെ ശമ്പളം ജൂണില്‍ രണ്ടുശതമാനം കൂട്ടിയിരുന്നു. എന്നാല്‍ അത് പര്യാപ്തമാകില്ലെന്ന് കണ്ടതോടെയാണ് മികച്ച ജീവനക്കാരെന്ന് കമ്പനി കരുതുന്ന 1,47,500 പേരുടെ ശമ്പളം 16 ശതമാനം കൂട്ടിയത്.
ആകെ ജീവനക്കാരുടെ 20 ശതമാനം വരും ഇവര്‍.

ഇന്‍ഫോസിസ്, ടി.സി.എസ്. തുടങ്ങിയ കമ്പനികളും കൊഴിഞ്ഞുപോകല്‍ ഭീഷണി നേരിടുന്നുണ്ട്. ഇവരും
മികച്ച ജീവനക്കാരുടെ ശമ്പളം കൂട്ടി അവരെ നിലനിര്‍ത്താനുള്ള തന്ത്രം പയറ്റാനാണ് സാധ്യത.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :