സജിത്ത്|
Last Updated:
ശനി, 26 നവംബര്‍ 2016 (11:44 IST)
'വി' മോട്ടോർസൈക്കിളിന്റെ 125സിസി വേരിയന്റുമായി ബജാജ് എത്തുന്നു. നിലവിലുള്ള വി മോട്ടോർ സൈക്കിളിന് സമാനമായ ഡിസൈൻ തന്നെയായിരിക്കും പുതിയ ഈ ബൈക്കിനും ഉണ്ടായിരിക്കുക. വി 125 അല്ലെങ്കിൽ വി12 എന്ന പേരിലായിരിക്കും ഈ ബൈക്ക് പുറത്തിറങ്ങുകയെന്നും ബൈക്ക് നിർമാണം ആരംഭിച്ച് കഴിഞ്ഞതായും കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വിക്രാന്തിന്റെ ലോഹഭാഗങ്ങൾ ഉപയോഗിച്ചായിരിക്കില്ല ഈ ബൈക്കിന്റെ നിർമാണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മികച്ച പെർഫോമൻസും മൈലേജും കാഴ്ചവെക്കുന്ന ബജാജിൽ നിന്നുള്ള 125സിസി എൻജിനായിരിക്കും ഈ ബൈക്കുനും കരിത്തേകുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് ബൈക്ക് എത്തുക. സുരക്ഷ ഉറപ്പാക്കുന്നതിനായി എബിഎസ് കൂടി ഉൾപ്പെടുത്തുമെന്നുള്ള സൂചനയുമുണ്ട്.
bajaj v 125cc, bajaj, motorcycle ബജാജ്, മോട്ടോര്‍സൈക്കിള്‍, വി- 15, വി- 12" class="imgCont" src="//media.webdunia.com/_media/ml/img/article/2016-11/26/full/1480140728-6662.jpg" style="border: 1px solid rgb(221, 221, 221); margin-right: 0px; z-index: 0; width: 500px; height: 356px;" title="" />
റോഡുകളുടെ പരിതസ്ഥിതിയ്ക്ക് അനുസരിച്ച് ലിറ്ററിന് 45 മുതൽ 50 കി മി വരെ മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചത്. കൂടുതൽ കളർ ഓപ്ഷനുകളുമായാണ് ബൈക്ക് എത്തുന്നത്. ഏകദേശം 53,000 രൂപയോളമായിരിക്കും ബൈക്കിന്റെ വിലയെന്നും സൂചനയുണ്ട്. എന്നാല്‍ എന്നായിരിക്കും ബൈക്കിന്റെ വിപണി പ്രവേശനമെന്ന കാര്യത്തില്‍ കമ്പനി വ്യക്തമായ വിവരം നല്‍കിയിട്ടില്ല.