സജിത്ത്|
Last Modified ശനി, 15 ഏപ്രില്‍ 2017 (10:54 IST)
ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ബജറ്റ് ശ്രേണിയിലെ ഹിറ്റ് മോഡല്‍
ബജാജ് സിടി 100 വിപണിയിലെത്തി. ഫ്‌ളെയിം റെഡ്, എബോണി ബ്ലാക് എന്നിങ്ങനെയുള്ള രണ്ട് നിറങ്ങളിലാണ് സിടി 100 ലഭ്യമാകുന്നത്. ബേസ് വേരിയന്റായ സിടി 100 B യെ റൗണ്ട് ഹെഡ്‌ലാമ്പിലാണ് ബജാജ് ഒരുക്കിയിരിക്കുന്നത്. 29988 രൂപയാണ് ബൈക്കിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
ബജാജ് സിടി 100 ന്റെ ടോപ് വേരിയന്റില്‍ മാത്രമാണ് അലോയ് വീല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 99.27 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7500 rpm ല്‍ 8.1 bhp കരുത്തും 4500 rpm ല്‍ 8.05 Nm torque മാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.
4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്
ഫ്രണ്ട് ടയറില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്‍ ടയറില്‍ സ്പ്രിംഗ് ഇന്‍ ട്വിന്‍ ഷോക്കുകളുമാണ് ബൈക്കിലുള്ളത്. ഇരു ടയറുകളിലും 110 mm ഡ്രം ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. 10.5 ലിറ്റര്‍ ഇന്ധനശേഷിയുള്ള ഫ്യൂവല്‍ ടാങ്കാണ് ബജാജ് സിടി 100B യില്‍ ബജാജ് നല്‍കുന്നത്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ ഫീച്ചറും
നീളമേറിയ സീറ്റുകളും മൂന്ന് ഇഞ്ച് വീതിയേറിയ ടയറുകളുമാണ് ബൈക്കിലുള്ളത്.