ലക്ഷ്യം ചുവടുറപ്പിക്കല്‍; ആപ്പിള്‍ സ്റ്റോര്‍ ഇന്ത്യയിലും

 ആപ്പിള്‍ മൊബൈല്‍ , ആപ്പിള്‍ , ആപ്പിള്‍ സ്റ്റോര്‍
മുംബൈ| jibin| Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (09:00 IST)
ടാറ്റയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ശൃംഖലയായ ക്രോമയുമായി സഹകരിച്ച് ഇന്ത്യയില്‍ സ്റ്റോറുകള്‍ തുറക്കുമെന്ന് ആപ്പിള്‍. തുടക്കത്തില്‍ മുംബൈയില്‍ അഞ്ചിടത്തും ബംഗളൂരുവിലുമാണ് ഷോപ്പുകള്‍ തുറക്കുന്നത്. ദീപാവലിയോടെ സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി.

ആഗോളതലത്തിലെ രൂപകല്‍പന തന്നെയായിരിക്കും ഇന്ത്യയിലെ സ്റ്റോറുകള്‍ക്കും. മുംബൈയില്‍ മലാഡ്, ജുഹു, ഒബറോയ് മാള്‍, ഫിനിക്സ് മാള്‍, ഘാട്ട്കോപ്പര്‍ എന്നിവിടങ്ങളിലും ബംഗളൂരുവില്‍ ജയനഗറിലുമാണ് സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുക. 400-500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാകും സ്‌റ്റേറുകള്‍ പ്രവര്‍ത്തിക്കുക.

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഏറെക്കാലമായി ആപ്പിള്‍ ശ്രമിച്ചു വരുകയായിരുന്നു. എന്നാല്‍, ഒറ്റ ബ്രാന്‍ഡ് വിപണിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ നിബന്ധനകള്‍ തടസ്സമാവുകയായിരുന്നു. 2014 ഒക്ടോബര്‍ മുതല്‍ 2015 സെപ്റ്റംബര്‍ വരെ 17 ലക്ഷം ഐഫോണുകളാണ് ആപ്പ്ള്‍ ഇന്ത്യയില്‍ വിറ്റത്. ജീവനക്കാര്‍ക്ക് കമ്പനി പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :