ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 6 മാര്‍ച്ച് 2015 (10:42 IST)
മൊബൈല്‍ ഫോണ്‍ പ്രേമികളുടെ ഹരമായ ആപ്പിള്‍ ഐ ഫോണുകളുടെ വില ഉയര്‍ന്നു. 2500 രൂപ വരെയാണ് വില കൂടിയിരിക്കുന്നത്. എല്ലാ മോഡലുകള്‍ക്കും വില ഉയര്‍ത്തിയെന്നു വ്യാപാരികള്‍ വ്യക്തമാക്കി. ഇറക്കുമതി ചെയ്യുന്ന മൊബൈല്‍ ഫോണുകള്‍ക്കുള്ള എക്സൈസ് തീരുവ ആറില്‍ നിന്ന് 12.5% ആയി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ആപ്പിള്‍ ഐ ഫോണുകളുടെ വില കൂടിയത്.
നേരത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 2011 മുതല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സാംസങ്ങിനെ പിന്തള്ളി ആപ്പിള്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
അമേരിക്കയിലും ചൈനയിലും ആപ്പിളിന് ആവശ്യക്കാര്‍ ഏറിയതോടെ ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 20.4 ശതമാനം അപ്പിള്‍ സ്വന്തമാക്കിയത്. ചൈനയിലും യുഎസിലും യഥാക്രമം 56 ശതമാനവും 88 ശതമാനവുമാണ് ആപ്പിളിന്റെ വളര്‍ച്ച.
സാംസങ്ങ് 7.30 കോടി യൂണിറ്റുകള്‍ വിറ്റപ്പോള്‍ ആപ്പിള്‍ 7.48 കോടി യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റത്. 19.90 ശതമാനമായിരുന്നു വിപണി വിഹിതം. ലെനോവ, ഹ്യുവേയി, ഷിയോമി എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2014ല്‍ മൊത്തം 120 കോടി സ്മാര്‍ട്ട് ഫോണുകളാണ് വിറ്റതെന്നും ഐടി ഉപദേശക ഗവേഷണ കമ്പനിയായ ഗാര്‍ട്ണറിന്റെ 2014 ഒക്ടോബര്‍ -ഡിസംബര്‍ കാലയളവിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.